Post Category
ക്വട്ടേഷൻ
കാർത്തികപ്പള്ളി താലൂക്കിന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കുടിവെള്ളം വിതരണം നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കുടിവെള്ളം ആവശ്യമുള്ള സ്ഥലങ്ങളിൽ തഹസിൽദാരുടെയും പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിമാരുടെയും നിർദ്ദേശാനുസരണം കുടിവെള്ളം ടാങ്കിൽ നിറച്ച് ലോറികൾ / വള്ളങ്ങളിൽ എത്തിച്ച് വിതരണം ചെയ്യുന്നതിന് 3000, 5000, 10,000 ലിറ്റർ അടിസ്ഥാനത്തിലുള്ള റേറ്റ് ക്വട്ടേഷനിൽ രേഖപ്പെടുത്തി നവംബർ 30 വൈകിട്ട് മൂന്നിനകം കാർത്തികപ്പള്ളി തഹസിൽദാർ മുമ്പാകെ സമർപ്പിക്കണം. അന്നേ ദിവസം നാലിന് ക്വട്ടേഷൻ തുറക്കും. ഫോൺ : 0479 2412797
date
- Log in to post comments