Skip to main content

കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : ട്രാക്കിലെ സ്വർണ പെൺകുട്ടി: തുടർച്ചയായ മൂന്നാം വർഷവും കണിയാമ്പറ്റയുടെ അഭിമാനമായി കൃഷ്ണേന്ദു

കളിക്കളം കായികമേളയിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും സ്വർണമെഡൽ നേടി കണിയാമ്പറ്റ ഗവ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ കൃഷ്ണേന്ദു കെ.വി. ഹാട്രിക് നേട്ടം സ്വന്തമാക്കി. കായികമികവിന്റെ ട്രാക്കിൽ വിജയക്കുതിപ്പ് തുടരുന്ന ഈ പ്ലസ് ടു വിദ്യാർഥിനി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്.

കഠിനാധ്വാനവും നിരന്തര പരിശീലനവും കായികരംഗത്തോടുള്ള സമർപ്പണവുമാണ് കൃഷ്ണേന്ദുവിനെ തുടർച്ചയായ വിജയങ്ങളിലേക്ക് നയിക്കുന്നത്. കായിക അധ്യാപകൻ സത്യൻ വി.എമ്മിന്റെ കീഴിലാണ് പരിശീലനം. മൂന്ന് വർഷമായി സ്വർണനേട്ടം ആവർത്തിക്കുന്ന കൃഷ്ണേന്ദുവിന്റെ മിന്നും പ്രകടനം സ്കൂളിനും പരിശീലകനും ഒരുപോലെ ഇരട്ടിമധുരമായി.

date