Post Category
ചക്കുളത്തുകാവ് പൊങ്കാല: കുട്ടനാട് റേഞ്ചിലെ 17 മദ്യശാലകൾ അടച്ചിടാൻ ഉത്തരവായി
ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ സമീപ പ്രദേശത്തുള്ള കുട്ടനാട് റേഞ്ചിലെ 17 മദ്യശാലകളും( നടുവിലെ മുറി, കൊച്ചമ്മനം, എടത്വ, കുളങ്ങര, പച്ചേമുറി, കോഴിമുക്ക്, മുട്ടാർ, ആനപ്രമ്പാൽ തെക്ക്, പാണ്ടങ്കരി, മാവേലിത്തുരുത്ത്, മിത്രക്കരി തെക്ക്, കൈതത്തോട്, ഇന്ദ്രങ്കരി, കേളമംഗലം, തകഴി വിദേശ മദ്യ വില്പനശാല, പാഷൻ ഹോസ്പിറ്റാലിറ്റി ബാർ, കൃഷ്ണ റെസിഡൻസി - ബാർ) ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട് ലെറ്റും നവംബർ 23, 24 തീയതികളിൽ പൂർണ്ണമായും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി കമ്മിഷണർ എക്സൈസ്, തഹസിൽദാർ കുട്ടനാട് എന്നിവർ ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു.
date
- Log in to post comments