Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

 

വയലാർ ഗവ. ഐ.ടി.ഐ.യിൽ റഫ്രിജറേഷൻ എയർ കണ്ടിഷനിംഗ് ടെക്നിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഓ.സി  കാറ്റഗറിയിൽ  ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ആർ എ സി ടി  ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും / എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും / മെക്കാനിക്കൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്ന്  രാവിലെ 11ന്  കളവംകോടത്ത് പ്രവർത്തിക്കുന്ന വയലാർ ഗവ. ഐ.ടി.ഐ. ഓഫീസിൽ ഹാജരാകുക. ഫോൺ: 0478-2813035, 7907797057

date