Post Category
വനിതാ രത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായിക രംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, കലാരംഗം ,വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടുക എന്നീ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അർഹരായ വനിതകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
സ്ഥാപനങ്ങൾ, സംഘടനകൾ, മറ്റ് വ്യക്തികൾ എന്നിവർക്ക് അർഹരായവരെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷകൾ നവംബർ 30-നുള്ളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2952949 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments