Post Category
എസ്.സി. പ്രമോട്ടര്‍ നിയമനം: അഭിമുഖം നവംബര്‍ 25ന്
ഇടുക്കി ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എസ്.സി. പ്രമോട്ടര്‍ നിയമനത്തിനുള്ള അഭിമുഖം നവംബര്‍ 25ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഴുത, നെടുങ്കണ്ടം, അടിമാലി, ഇളംദേശം ബ്ലോക്കുകളിലെ അപേക്ഷകര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ദേവികുളം, തൊടുപുഴ, കട്ടപ്പന, ഇടുക്കി ബ്ലോക്കുകളിലെ അപേക്ഷകര്‍ക്കുമാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം.ഫോണ്‍: 04862 296297
date
- Log in to post comments