വായ്പാ മേളയും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ചിയാറില്‍ വനിത സ്വയം സംരംഭക വായ്പാ മേളയും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജാത മോഹനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിക് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷിബ ജോസഫ്,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയ്മോന്‍ അഴകന്‍ പറമ്പില്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷില്‍ബി അഗസ്റ്റിന്‍, ഹരികൃഷ്ണന്‍, എം.ആര്‍ ശ്രീരംഗന്‍ ,വനിതാ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എന്‍ നൗബി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments