Post Category
ക്വട്ടേഷൻ ക്ഷണിച്ചു*
വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഫ്രീഡം ഭക്ഷ്യനിർമ്മാണ യൂണിറ്റിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഭക്ഷ്യോൽപന്നങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ഗുണമേന്മയുള്ള വേസ്റ്റ് ഒഴിവാക്കിയ ഫ്രഷ് ചിക്കൻ ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡിസംബർ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയാണ് കരാർ കാലാവധി. കരാർ പ്രകാരം സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയാൽ സർക്കാരിന് ഉണ്ടാകുന്ന ബാധ്യതകൾക്ക് ക്വട്ടേഷണർ ഉത്തരവാദി ആയിരിക്കും.
താത്പര്യമുള്ളവർ നവംബർ 23-ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷനുകൾ വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ഓഫീസിൽ സമർപ്പിക്കണം. ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഓഫീസിൽനിന്ന് നേരിട്ട് അറിയാവുന്നതാണ്.
ഫോൺ:0487-2334267.
date
- Log in to post comments