Skip to main content

തേക്ക് മരങ്ങൾ പരസ്യമായി ലേലം ചെയ്യും*

തലപ്പിള്ളി താലൂക്ക് എങ്കക്കാട് വില്ലേജ് റീസർവ്വെ 157/4-ൽ 0.0688 ഹെക്ടർ പട്ടയഭൂമിയിൽ നിൽക്കുന്ന നാല് തേക്ക് മരങ്ങളുടെ പരസ്യ ലേലം നവംബർ 26-ന് രാവിലെ 11.30-ന് എങ്കക്കാട് വില്ലേജ് ഓഫീസിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു. ലേലം കൊള്ളുന്നയാൾ ലേലസംഖ്യയും, മൊത്തം വിലയുടെ സർക്കാർ നിരക്കനുസരിച്ചുള്ള ജി.എസ്.ടിയും, അഞ്ച് ശതമാനം വനവികസന നികുതിയും ഉൾപ്പെടെയുള്ള മുഴുവൻ തുകയും അപ്പോൾ തന്നെ കെട്ടിവെക്കണം. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച ശേഷം മാത്രമേ മരം നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ. ലേലത്തിന് മുന്നോടിയായി തടി കാണേണ്ടവർ എങ്കക്കാട് വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

date