Skip to main content

പി എസ് സി കായികക്ഷമത പരീക്ഷ നവംബര്‍ 30ന്  

 ജില്ലയില്‍ കേരള പൊലീസ് സര്‍വീസില്‍ സീനിയര്‍ സിവില്‍ പൊലീസ്  ഓഫീസര്‍ (പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രം) ( കാറ്റഗറി നം. 790/2025)  തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നവംബര്‍ 30ന് കൊല്ലം ലാല്‍ ബഹദൂര്‍ശാസ്ത്രി സ്റ്റേഡിയത്തില്‍  (ഗ്രൗണ്ട് ഒന്നില്‍) രാവിലെ 5.30  മുതല്‍ നടത്തും.  കായികക്ഷമത പരീക്ഷയില്‍  പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഹാജരാകണം. കായിക ക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്നേ ദിവസം തന്നെ പി എസ് സി കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്/എസ് എം എസ് മുഖാന്തിരം നല്‍കിയിട്ടുണ്ട്.
 

 

date