Skip to main content

കുട്ടികളുടെ ഹരിതസഭയും ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും നടത്തി*

ശ്രീകണ്ഠപുരം നഗരസഭയുടെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഹരിതസഭയിൽ വിവിധ പരിസ്ഥിതി വിഷയങ്ങൾ ചർച്ച ചെയ്തു. ഇതോടനുബന്ധിച്ച് പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ആർട്ട്‌ പ്രദർശനവും നടത്തി. 

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ ജിഷ ക്ലാസ് നയിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജു,
നഗരസഭ സെക്രട്ടറി പിഎൻ അനീഷ്, നിടിയേങ്ങ ഗവ യു പി സ്കൂൾ ഹെഡ് മാസ്റ്റർ കെ വി മനോഹരൻ മാഷ്,പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി വി സതീഷ് എന്നിവർ സംസാരിച്ചു.

date