Skip to main content

പാനൂരിലെ വിദ്യാർത്ഥി സംഘർഷം; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

കണ്ണൂർ പാനൂരിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. പി ആർ എം പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് സംഘട്ടനത്തിൽ ഏർപ്പെട്ടത്. 

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പാനൂർ എസ് എച്ച് ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
 

date