Skip to main content

കളിക്കളം 2026 -ആദ്യദിനം ചാലക്കുടി സ്‌കൂൾ ഒന്നാമത്; പൂക്കോട് രണ്ടാം സ്ഥാനത്ത്

ഒമ്പതാമത് കളിക്കളം കായികമേളയുടെ ആദ്യദിനം പിന്നിടുമ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ചാലക്കുടി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പൂക്കോട്, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കണിയാമ്പറ്റ, ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് എന്നിവർ കനത്ത പോരാട്ടവുമായി തൊട്ടുപിന്നിലുണ്ട്.

ആകെ 94 മത്സര ഇനങ്ങളുള്ള കായികമേളയിൽ 27 ഇനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി 35 പോയിന്റോടെയാണ് മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ചാലക്കുടി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമായി 31 പോയിന്റ് നേടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പൂക്കോട് രണ്ടാം സ്ഥാനത്തുണ്ട്.

നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 30 പോയിന്റ് കരസ്ഥമാക്കിയ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കണിയാമ്പറ്റ മൂന്നാം സ്ഥാനത്തും, രണ്ട് സ്വർണവും മൂന്ന് വെള്ളിയുമായി 19 പോയിന്റ് നേടിയ ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് നാലാം സ്ഥാനത്തുമാണ്. മൂന്ന് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി 19 പോയിന്റ് നേടിയ ആശ്രം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ തിരുനെല്ലി അഞ്ചാം സ്ഥാനത്തും, രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി 14 പോയിന്റ് നേടിയ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കണ്ണൂർ ആറാം സ്ഥാനത്തും തുടരുകയാണ്.

date