Skip to main content

വർക്കല ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിൽ താൽകാലിക നിയമനം

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ  കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ക്ലാർക്ക്, ആയുർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. 

അക്കൗണ്ടന്റ് കം ക്ലാർക്ക് തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബി.കോം ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, ടാലി പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. 40 വയസാണ് പ്രായപരിധി. നവംബർ 27ന് ഉച്ചയ്ക്ക് 1.30നാണ് അഭിമുഖം.

ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ആയുർവേദ ഫാർമസി കോഴ്‌സ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത പക്ഷം വിരമിച്ച ജീവനക്കാരെയും പരിഗണിക്കും. നവംബർ 27ന് ഉച്ചകഴിഞ്ഞ് 3ന് അഭിമുഖം നടത്തും.

താൽപര്യമുള്ളവർ അപേക്ഷ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം നിശ്ചിത സമയത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2ാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0470 2605363.

date