Skip to main content

ഗതാഗത നിരോധനം

 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡിലെ കുളിരാന്തിരി പാലത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തി നവംബർ 23 ന് ആരംഭിക്കുന്നതിനാൽ എളേറ്റിൽ വട്ടോളി അങ്ങാടി മുതൽ കത്തറമ്മൽ അങ്ങാടി വരെയുള്ള റോഡിൽ ഗതാഗതം നിരോധിച്ചു. 

എളേറ്റിൽ വട്ടോളിയിൽ നിന്ന് കത്തറമ്മലേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണൻകുന്ന് - ചക്കിട്ടക്കണ്ടി -ആവിലോറ വഴിയും എളേറ്റിൽ വട്ടോളിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എളേറ്റിൽ വട്ടോളി- പൂനൂർ വഴിയും  പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ് കോഴിക്കോട്/വയനാട് ഡിവിഷൻ
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date