സ്രാങ്കുമാർക്ക് സാങ്കേതിക പരിശീലനം: അപേക്ഷ ക്ഷണിച്ചു
തീരദേശ മേഖലയിൽ മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിപ്പിക്കുന്ന സ്രാങ്കുമാർക്ക് സാങ്കേതിക പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
എഞ്ചിൻ ഡ്രൈവറായി കുറഞ്ഞത് രണ്ട് വർഷമോ ഡെക്ക് ഹാൻഡായി അഞ്ച് വർഷമോ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അപേക്ഷകർ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവരും 21നും 55നും ഇടയിൽ പ്രായവുമുള്ളവരായിരിക്കണം.
അഞ്ച് ദിവസത്തെ പരിശീലനത്തിനു ശേഷം സിഫ്നെറ്റും (CIFNET) ഫിഷറീസ് വകുപ്പ് നടത്തുന്ന പരീക്ഷകൾ വിജയിക്കുന്നവർക്ക് മൂന്ന് വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ adfbeypore@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ന്.
കൂടുതൽ വിവരങ്ങൾക്ക് ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, ജില്ലയിലെ മത്സ്യഭവനുകൾ എന്നിവിടങ്ങളിലോ 0495-2414074 എന്ന നമ്പറിലോ പ്രവൃത്തിസമയങ്ങളിൽ ബന്ധപ്പെടാം.
- Log in to post comments