റവന്യൂ ജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തെന്ന വാർത്ത വസ്തുതാ വിരുദ്ധം
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തെന്ന തരത്തിൽ നവംബർ 20 ന് വിവിധ പത്രങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും റവന്യൂ കലോത്സവത്തിന്റെ നാമകരണം നിർവഹിച്ച ചടങ്ങാണ് നവംബർ 17 ന് മുക്കത്ത് വെച്ച് നടന്നതെന്നും കോഴിക്കോട് ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് റജാ നൗറിൻ എന്ന വിദ്യാർഥിനിയാണ്. ലോഗോ ഒക്ടോബർ 15 ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രകാശനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത തൊട്ടടുത്ത ദിവസം പത്രങ്ങളിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു.
നവംബർ 17 ന് നടന്നത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ നാമകരണം നിർവഹിക്കുന്ന ചടങ്ങാണ്. കലോത്സവത്തിന് 'ഇരുവഞ്ഞിയൊരത്ത്' എന്ന് നാമകരണം ചെയ്തതായും ലോഗോ പ്രകാശനം ചെയ്തെന്ന തരത്തിൽ തെറ്റായി വന്ന വാർത്ത തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
- Log in to post comments