പതിനഞ്ചാം പഞ്ചവത്സര പദ്ധതി ജില്ലാതല ആശയ രൂപീകരണ യോഗം സ്കൂളുകൾ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ ബോധവൽക്കരണം വ്യാപകമാക്കാൻ പൊതു നിർദേശം
സ്കൂളുകൾ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യത്തെപ്പറ്റി ബോധവൽക്കരണം വ്യാപകമാക്കാൻ പതിനഞ്ചാം പഞ്ചവത്സര പദ്ധതി ജില്ലാതല ആശയ രൂപീകരണ യോഗത്തിൽ പൊതുനിർദേശം. ലഭ്യമായ വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുക, തൊഴിലാളിക്ഷാമത്തിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളിലും യോഗത്തിന്റെ രണ്ടാം സെഷനിൽ വിഷയ വിദഗ്ധർ പ്രതികരിച്ചു. വിനോദസഞ്ചാരത്തിനും, കയർ വ്യവസായത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും, കലാകാരന്മാർക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന പദ്ധതികൾ നടപ്പാക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. എ ഐ അധിഷ്ഠിത പുത്തൻ സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകണം. യുവതയുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സ്റ്റുഡന്റ് ഡേറ്റ ബേസ് നിർമാണത്തിന് വിവരശേഖരണം നടത്തണം. യുവതയുടെ കായികക്ഷമത ഉയർത്താനും അവരെ കായികമേഖലയിലേക്ക് ആകർഷിക്കാനും വ്യത്യസ്ത പദ്ധതികൾ; ഇ.എം.എസ് സ്റ്റേഡിയം സിന്തറ്റിക് ട്രാക്കാക്കി മാറ്റൽ, സ്പോർട്സ് ഫിസിയോ വിപുലമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, മെമ്പർ ശ്രീധർ രാധാകൃഷ്ണൻ, ജില്ല കളക്ടർ ഷാജി വി. നായർ, സബ് കളക്ടർ ഡോ. സി. ശിവശക്തി വേൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, സംരംഭകർ, അക്കാഡമിക് വിദഗ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments