Post Category
അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയും ജെ എസ് ഡബ്ല്യൂ ഡ്യൂലക്സും സംയുക്തമായി ഓട്ടോമൊബൈൽ പെയിന്റിംഗ്, വാഹന റീഫിനിഷിംഗ് മേഖലകളിൽ നൈപുണ്യ പരിശീലനം നൽകുന്നതിനായി സംഘടിപ്പിക്കുന്ന 'വെഹിക്കിൾ റീഫിനിഷ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക്' അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ തവനൂർ അയങ്കലത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. ഒരു മാസം ദൈർഘ്യമുള്ള കോഴ്സ് പൂർണ്ണമായും സൗജന്യമായിരിക്കും. 18 മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു / പി.യു.സി , ഐ.ടി.ഐ, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അവസരവും സപ്പോർട്ടും നൽകുന്നതാണ്. https://forms.gle/5BHWgUBeHrAu776V9 വഴി അപേക്ഷിക്കാം. ഫോൺ: 9567828616
date
- Log in to post comments