Skip to main content

കൈത്തറി മേഖലയില്‍ സ്വയം തൊഴില്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം

കൈത്തറി മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് എസ്.എസ്.എല്‍.സി യോഗ്യതയുളള കൈത്തറി മേഖലയില്‍ അഭിരുചിയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൈത്തറി , നെയ്ത്തില്‍ 10 വര്‍ഷത്തെ പരിചയമോ, കൈത്തറി/ടെക്സ്റ്റയില്‍ ടെക്നോളജിയില്‍ ഡിപ്ളൊമയോ ബിരുദമോ, കണ്ണൂര്‍ ഐ.ഐ.എച്ച്.റ്റി.യില്‍ നിന്ന് രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സോ ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സംരംഭം തുടങ്ങുന്നതിന് സ്വന്തമായി സ്ഥലമോ  അല്ലെങ്കില്‍ 15 വര്‍ഷത്തില്‍ കുറയാത്ത കാലാവധിയുള്ള പാട്ട സ്ഥലമോ ഉണ്ടായിരിക്കണം. ചുരുങ്ങിയത് 10 തറികളെങ്കിലും സ്ഥാപിക്കണം.
    സ്ഥിര മൂലധനത്തിന്‍റെ 40 ശതമാനവും  (പരമാവധി 4,00,000 രൂപ വരെ) പ്രവര്‍ത്തന മൂലധനത്തിന്‍റെ 30 ശതമാനവും (പരമാവധി 1.5 ലക്ഷം രൂപ വരെ) മാര്‍ജിന്‍ മണിയായും  അനുവദിക്കും. പദ്ധതി ചെലവിന്‍റെ 10 ശതമാനം  അപേക്ഷകന്‍ കണ്ടെത്തണം. ബാക്കി തുക ബാങ്ക് ലോണിന് ശുപാര്‍ശ ചെയ്യും.വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ : 0491-2505385

date