Skip to main content

അഞ്ചുവർഷത്തിനുള്ളിൽ ആരോഗ്യവകുപ്പിൽ സമഗ്രമായ പുരോഗതിയുണ്ടാകും: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ  ആരോഗ്യ വകുപ്പിൽ സമഗ്ര പുരോഗതി  കൈവരിക്കാൻ സാധിക്കുന്ന  പദ്ധതികളാണ് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും ഉൾപ്പെടെയുള്ളവർ ലക്ഷ്യം വയ്ക്കുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നവീകരിച്ച എടയ്ക്കാട്ടുവയൽ തിരുമാറായിക്കുളം ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി  കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചും ആവശ്യമായ ആരോഗ്യ പ്രവർത്തകരെ ലഭ്യമാക്കിക്കൊണ്ടും ജനങ്ങൾക്ക് ആവിശ്യനുസരണം സൗകര്യങ്ങൾ  ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-ൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിൻ്റെ താഴെയുള്ള നിലയിൽ യോഗാ ഹാളും മുകളിലത്തെ നിലയിൽ ഡോക്ടേഴ്സ് റൂം, ഫാർമസി, വിസിറ്റിംഗ് ഏരിയ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

 തിരുമാറായിക്കുളം എൻ എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ് അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ജയകുമാർ, മെഡിക്കൽ ഓഫീസർ ഡോ.സ്മിത രജിത്കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശൈലജ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർതുടങ്ങിയവർ പങ്കെടുത്തു.

date