Skip to main content

തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2017-18 വര്‍ഷത്തേയ്ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍, പ്രൊഫഷനല്‍ കോഴ്സുകള്‍, ഡിപ്ലൊമ കോഴ്സുകളാണ് സ്കോളര്‍ഷിപ്പിന് പരിഗണിക്കുക. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഒഴികെയുളള അപേക്ഷകര്‍ യോഗ്യത പരീക്ഷയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയവരാവണം.  അപേക്ഷാ ഫോം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസിലും  സാംംളേയ.ീൃഴ.ലും ലഭിക്കും. അപേക്ഷ ഡിസംബര്‍ 31നകം ജില്ലാ ഓഫീസില്‍  നല്‍കണം. ഫോണ്‍ : 0491 2547437. 

date