Skip to main content
പവർ ബ്രിഗേഡ് ജീവിത നൈപുണ്യ ക്യാമ്പ് കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

*പവർ ബ്രിഗേഡിന്റെ ജീവിതനൈപുണി ക്യാമ്പ് ആരംഭിച്ചു*

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ച പവർ ബ്രിഗേഡ് യൂണിറ്റിന്റെ ത്രിദിന റസിഡൻഷ്യൽ ജീവിതനൈപുണി ക്യാമ്പിന് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. 'സ്വപ്നച്ചിറകുകൾ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. ഡോ. മെർലിൻ അന്ന ജോർജ് ക്യാമ്പിൽ വിദ്യാർഥികൾക്കായി ക്ലാസ് നയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.  നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.ആർ ബിനി, സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, ഹയർ സെക്കൻഡറി അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ വി.ജി വിശ്വേഷ്, സീനിയർ അസിസ്റ്റന്റ് എം.പി ജഷീന, കരിയർ ഗൈഡ് കെ.പ്രസാദ് , പവർ ബ്രിഗേഡ് കോ-ഓർഡിനേറ്റർ കെ.ഷാജി എന്നിവർ പങ്കെടുത്തു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

date