Skip to main content
ശലഭോത്സവം' ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

ശലഭോത്സവം' ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

കണ്ണപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച കലാമേള ഇടക്കെപ്പുറം നവോദയം വായനശാലയിൽ 'ശലഭോത്സവം' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂറിലേറെ പേർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പ്രേമ സുരേന്ദ്രൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പവല്ലി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുരാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ, വാർഡ് മെമ്പർ രേഷ്മ, വി രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

date