ചേരാനല്ലൂർ - ഏലൂർ ചൗക്ക പാലം ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണം: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ
ചേരാനല്ലൂർ - ഏലൂർ ചൗക്ക പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് നിർദേശം നൽകി ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
നിലവിലുള്ള 36 കോടി രൂപയുടെ ഭരണാനുമതി ഉപയോഗിച്ച് ആദ്യഘട്ട ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകും.
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ പുതുക്കിയ അലൈൻമെന്റ് സ്കെച്ചും , ഒരാഴ്ചയ്ക്കുള്ളിൽ ബിവിആർ ( ബേസിസ് വാലുവേഷൻ റിപ്പോർട്ട്)
റിപ്പോർട്ടും തയ്യാറാക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ലാൻഡ് അക്വിസിഷൻ (എൽ എ) ഡെപ്യൂട്ടി കളക്ടറും, പൊതുമരാമത്ത് വകുപ്പും യോഗം ചേർന്ന് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് അയക്കാനും യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ടി.ജെ. വിനോദ് എംഎൽഎ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാരിയത്ത്, വൈസ് പ്രസിഡൻ്റ് ടി എഫ് ഷിമ്മി ,മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments