മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന്
മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് മുൻഗണന. ഈ വിഭാഗങ്ങളിൽനിന്ന് ഉദ്യോഗാർഥികളെ ലഭിക്കാത്തപക്ഷം മറ്റു വിഭാഗക്കാരെയും പരിഗണിക്കും. പ്രതിമാസം 12,000 രൂപയാണ് വേതനം. നിയമനം താൽക്കാലികമായിരിക്കും. അധ്യയന വർഷാവസാനം വരെയാണ് നിയമന കാലാവധി.
താൽപര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുമായി നവംബർ 4 ന് രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0484 2422256
- Log in to post comments