Skip to main content

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ സ്കൂളുകളിൽ കായിക അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബി.പി.എഡ് / എം.പി.എഡ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഒരു അക്കാദമിക് വർഷത്തേക്കാണ് നിയമനം. പദ്ധതി പ്രകാരമുള്ള നിശ്ചിത പ്രതിഫലമാണ് ലഭിക്കുക. യോഗ്യതാ പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, വിലാസം, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 2-ന് രാവിലെ 10.30ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട് ഫോൺ: 0484-2422227, 9447707474, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സെൽ, ജില്ലാ പഞ്ചായത്ത്, കാക്കനാട് ഫോൺ: 0484-2422520, 9544748291 എന്നിവിടങ്ങളിൽ ബന്ധപ്പെടണം.

date