Skip to main content

കുന്നംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു*

കുന്നംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കമായി. എ.സി. മൊയ്തീൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര-നാടക കലാകാരൻ നന്ദകിഷോർ മുഖ്യാതിഥിയായി.

ഉപജില്ലയിലെ 91 സ്കൂളുകളിൽ നിന്നായി ഏഴായിരത്തിലധികം വിദ്യാർഥികളാണ് 249 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എം.ജെ.ഡി സ്കൂൾ, ചിറളയം എച്ച്.സി.സി യു.പി സ്കൂൾ, ബഥനി സെന്റ് ജോൺസ് സ്കൂൾ, നഗരസഭാ ടൗൺഹാൾ എന്നിവിടങ്ങളിലാണ് പ്രധാന മത്സരവേദികൾ.

നഗരസഭാ വൈസ് ചെയർപേഴ്സൺ പി.ജി. ജയപ്രകാശ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീപ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. സോമശേഖരൻ, ആർഷ ജിജു, മിനി മോൻസി, മിഷ സെബാസ്റ്റ്യൻ, പുഷ്പ ജോൺ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം. മുഹമ്മദ് മുബാറക്ക്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ജെ. ജ്യോതി, നഗരസഭാ കൗൺസിലർമാർ, പ്രധാനാധ്യാപകർ, അധ്യാപക സംഘടനാ പ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date