Post Category
വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നീന്തൽ പരീക്ഷ നവംബർ 26-ന്*
തൃശ്ശൂർ ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയുടെ നീന്തൽ പരീക്ഷ നവംബർ 26-ന് തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ കേന്ദ്രത്തിൽ നടക്കും. നീന്തൽ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. അർഹരായ ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ (ഒറിജിനൽ), മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ ഒമ്പതിന് നിശ്ചിത കേന്ദ്രത്തിൽ എത്തിച്ചേരണം. നിശ്ചിത സമയത്ത് എത്തിച്ചേരാത്ത ഉദ്യോഗാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ലെന്ന് കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments