Skip to main content

ഏകദിന കാട വളർത്തൽ പരിശീലനം*

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'കാട വളർത്തൽ' എന്ന വിഷയത്തിൽ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 26 വ്യാഴാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0491-2815454 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സമയത്തിനുള്ളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ഹാജരാകുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൊണ്ടുവരണം.

date