Post Category
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത് അംഗീകാരം ലഭിച്ച പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം, വിക്ടോറിയ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയൂര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും, കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കര്‍ സ്ഥലത്ത് സോളാര്‍ പാടം സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി/അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഡിംസബര്‍ നാലിന് വൈകിട്ട് അഞ്ചിനകം താത്പര്യപത്രം ജില്ലാ പഞ്ചായത്തില്‍ ലഭ്യമാകണം. ഫോണ്‍. 0474-2795198, 9847033148.
date
- Log in to post comments