Skip to main content

മത്സ്യബന്ധനത്തിന് ചൂണ്ടയും നൂലും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് 75 ശതമാനം സബ്‌സിഡിയോടെ ചൂണ്ടയും നൂലും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സജീവമായി എര്‍പ്പെടുന്നവരും നിയമപരമായി രജിസ്ട്രേഷന്‍ /ലൈസന്‍സുള്ളതുമായ യാനങ്ങള്‍ സ്വന്തമായിട്ടുളളവരും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.  യാനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസന്‍സ്, ഫിഷര്‍ ബയോമെട്രിക് കാര്‍ഡ്/ ക്യൂ ആര്‍ കോഡ് പതിച്ച ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ സഹിതം നവംബര്‍ 30 നകം ബന്ധപ്പെട്ട മത്സ്യഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0474-2792850.
 

 

 

date