Skip to main content
കണ്ണൂർ സർവകലാശാലയിൽ മേക്കർ വില്ലേജ് സാറ്റലൈറ്റ് കേന്ദ്രം തുടങ്ങും

കണ്ണൂർ സർവകലാശാലയിൽ മേക്കർ വില്ലേജ് സാറ്റലൈറ്റ് കേന്ദ്രം തുടങ്ങും

കൈത്തറി മേഖലയിലെ ഡീപ്-ടെക് നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കണ്ണൂർ സർവകലാശാലയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയും  ധാരണാപത്രം ഒപ്പ് വച്ചു.

ഈ മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായയാണ് എറണാകുളം മേക്കർ വില്ലേജിൽ ധാരണാപത്രം ഒപ്പിട്ടത്.
ഇതിൻ്റെ ഭാഗമായി കണ്ണൂർ സർവകലാശാലയിൽ മേക്കർ വില്ലേജ് 2.0 സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കേന്ദ്ര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ പ്രധാന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് മേക്കർ വില്ലേജ് 2.0. കൈത്തറി മേഖലയിലെ സാങ്കേതിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ഗവേഷണം, ഉൽപ്പന്ന വികസനം, പ്രോട്ടോടൈപ്പിംഗ്, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ, സംരംഭകത്വ വികസനം തുടങ്ങിയ മേഖലകൾക്ക് ഗവേഷണകേന്ദ്രം ഊന്നൽ നൽകും.

 പരിപാടിയിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ കെ കെ സാജു, സിൻഡിക്കേറ്റ് അംഗം ഡോ. എം ബി സന്തോഷ് കുമാർ,രജിസ്ട്രാർ എസ് സുനിൽ കുമാ,ഐ ഐ ഐ ടി എം രജിസ്ട്രാർ ഡോ. സി എൻ രാജീവ് കുമാർ,മേക്കർ വില്ലേജ് സി ഇ ഒ എസ് വെങ്കട് രാഘവേന്ദർ,സി.ഇ.ഒ. പി സെബിൻ സണ്ണി തുടങ്ങിയവർ  പങ്കെടുത്തു.
 

date