ജില്ലാതല അറിയിപ്പുകൾ
വിചാരണ മാറ്റി
തലശ്ശേരി / ഇരിട്ടി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ 24 ന് നിശ്ചയിച്ച നടത്താനിരുന്ന വിചാരണ മാറ്റിവെച്ചു .പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അധ്യാപക നിയമനം
ഗവ. പോളിടെക്നിക്ക് കോളേജ് കണ്ണൂർ വുഡ് ആൻഡ് പേപ്പർ ടെക്നോളജി വിഭാഗത്തിലേക്ക് ബോട്ടണി ലക്ചററുടെ താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നവംബർ 25 ന് രാവിലെ 10 ന് മണി
കോളേജിൽ ഇൻറർവ്യൂ നടക്ക. യോഗ്യത ബോട്ടണിയിൽ എം എസ് സി ഫസ്റ്റ് ക്ലാസ്സ്.
ഫോൺ 04972835106, 9497297842
ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വാങ്ങുന്ന എ എൽ എസ് ആംബുലൻസിന് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിൽ മുദ്രവെച്ച കവറുകളിൽ ടെണ്ടർ ക്ഷണിച്ചു.താൽപര്യമുള്ളവർക്ക് 1,180 രൂപ അടച്ച് നവംബർ 25 മുതൽ ടെൻഡർ ഫോമുകൾ കൈപ്പറ്റാം. 4,000 രൂപ നിരതദ്രവ്യം സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 5 ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി സമർപ്പിക്കണം.
ടെണ്ടറിൽ പങ്കെടുക്കുന്നവർ അംഗീകൃത ഏജൻസി ഉള്ളവർ ആയിരിക്കണം.
ടെണ്ടർ കവറിന് പുറത്ത് ‘ടെണ്ടർ ഫോർ എക്യുമെൻറ്സ്’എന്ന് രേഖപെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ മെഡിക്കൽ ഓഫീസുമായോ (ആരോഗ്യം) dmohkannur@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.
ഫോൺ: 04972 700 709
അപ്ലൈഡ് കൗൺസലിംഗ് ഡിപ്ലോമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജിന്റെ അഭിമുഖ്യത്തിൽ 2027 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. കോഴ്സിന്റെ കാലാവധി ഒരു വർഷം. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിൽ സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രായോഗിക പരിശീലനം എന്നിവ ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ആറുമാസമാണ് കാലാവധി.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റുകൾ, എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
ഇരിട്ടി താലൂക്കിലെ പുന്നാട് വില്ലേജിൽപ്പെട്ട കുഴുമ്പിൽ ഭഗവതി ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറങ്ങൾ തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും, ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.malabardevaswom.kerala.gov.in വഴിയും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ 2026 ഡിസംബർ 23-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി
അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്.
പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ തിരുവങ്ങാട് വില്ലേജിൽപ്പെട്ട ശ്രീപനോളി അയ്യപ്പ ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ 2026 ഡിസംബർ 21-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിച്ചിരിക്കണം. അപേക്ഷാ ഫോമുകൾ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.malabardevaswom.kerala.gov.in) നിന്നും ലഭിക്കും.
കടമുറികൾ വാടകയ്ക്ക് നൽകുന്നു
കെ എസ് ആർ ടി സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ലേലം/ടെൻഡർ നടപടികൾ 2026 ഡിസംബർ 4-ന് നടക്കും.
ഇതിനായുള്ള ടെണ്ടർ ഫോമുകളുടെ വിതരണം കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ഓഫീസിൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 1 വരെ ടെൻഡർ ഫോമുകൾ ലഭിക്കും. മുദ്രവെച്ച ടെൻഡറുകൾ ഡിസംബർ 3 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ :9048298740, 9188526762, 9947900560
ലാബ് ടെക്നീഷ്യൻ ഒഴിവ്
ചിറ്റാരിപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച് എം സി മുഖാന്തിരം കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
പ്ലസ് ടു സയൻസ് (അല്ലെങ്കിൽ തത്തുല്യം), ഡി എം എൽ ടി / ബി എസ് സി എംഎൽ ടി യോഗ്യതയും കേരള സംസ്ഥാന പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ വയസ്സ്, മേൽവിലാസം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 നവംബർ 27 ന് രാവിലെ 10 മണിക്ക് ചിറ്റാരിപറമ്പ് കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ജനറേറ്റർ അറ്റകുറ്റപ്പണികൾക്കായി ടെണ്ടർ ക്ഷണിച്ചു
തലശ്ശേരി ജനറൽ ആശുപത്രിയിലെ മെയിൻ ജനറേറ്ററിന്റെ (250 K.V) അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഒരു വർഷ കാലയളവിലേക്ക് താൽപര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ ഫോമുകൾ നവംബർ 16 രാവിലെ 11 മണി മുതൽ ഓഫീസിൽ നിന്നും ലഭിക്കും. 472 രൂപയാണ് ഫോമിന്റെ വില. പൂരിപ്പിച്ച ഫോം നവംബർ 30 രാവിലെ 11 മണി വരെ സ്വീകരിക്കും. അന്ന് രാവിലെ 11.30-ന് തുറക്കും. ഫോൺ: 0490 2322150,
supdtghtly@gmail.com.
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലയിൽ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ഭൗതിക ശരീരം സ്വദേശത്തേക്ക് എത്തിച്ച് നൽകുന്നതിനായി ഏകീകൃത നിരക്കിൽ സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തുന്നു. ഇതിനായി സന്നദ്ധതയുള്ള ഏജൻസികളിൽ നിന്നും തൊഴിൽ വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചു.
മരണപ്പെടുന്ന തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എംബാം ചെയ്ത് റോഡ് മാർഗ്ഗമോ വിമാനത്തിലോ അവരുടെ നാട്ടിൽ എത്തിക്കുന്നതിനുള്ള ചെലവ് സംബന്ധിച്ച ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്. താൽപര്യമുള്ള ഏജൻസികൾ നവംബർ 27-നകം ക്വട്ടേഷനുകൾ സമർപ്പിക്കണം.
ഫോൺ: 0497-2700353
ലോക മണ്ണ് ദിനാചരണം: വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ
ഡിസംബർ 5 ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ മണ്ണുപര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2026 ഡിസംബർ 1 ചൊവ്വാഴ്ച കണ്ണൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ മത്സരങ്ങൾ നടത്തും.
യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജലച്ചായ മത്സരവും (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ), ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കാർഷിക പ്രശ്നോത്തരി മത്സരവുമാണ് (ഉച്ചയ്ക്ക് 2 മുതൽ 4 വരെ) നടത്തുക. ഓരോ വിദ്യാലയത്തിൽ നിന്നും യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ 2 വിദ്യാർത്ഥികൾക്ക് വീതം പങ്കെടുക്കാം. വരയ്ക്കാനുള്ള കടലാസ് സംഘാടകർ നൽകും.
ജലച്ചായ ഉൾപ്പെടെയുള്ള മറ്റ് സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരണം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2026 നവംബർ 28 വൈകുന്നേരം 5 മണിക്ക് മുമ്പായി പേര്, ക്ലാസ്, സ്കൂളിന്റെ പേര് എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം.
ഫോൺ: 0497 2712818, 8606655298
ഇ-മെയിൽ: adsskannur@gmail.com
ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് II അഭിമുഖം ഡിസംബർ 4 ന്
കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് II തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ ആദ്യഘട്ടം ഡിസംബർ 4-ന് നടക്കും. 2026 സെപ്റ്റംബർ 3 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് അഭിമുഖം. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കാസർഗോഡ് ജില്ലാ ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്.
അഭിമുഖത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസ്സേജ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം,വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്,മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിശ്ചിത സമയത്ത് കാസർഗോഡ് പി എസ് സി ജില്ലാ ഓഫീസിൽ ഹാജരാകണം.
വൈദ്യുതി മുടങ്ങും
എച്ച് ടി ലൈനിൽ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 ന് രാവിലെ 7:45 മണി മുതൽ വൈകീട്ട് 3 മണി വരെ ഹരിലത,എടയന്നൂർ,എടയന്നൂർ സ്കൂൾ, ഇറച്ചിപിടിക, എ.ടി പീടിക, തെരൂർ , തെരൂർ വില്ലേജ് ഓഫിസ്, പാലയോട്, പ്രകാശ് ഹോട്ടൽ, കുമ്മാനം, ആനക്കുനി, എളമ്പാറ, എളമ്പാറ പള്ളി, മഠത്തേര എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
എൽ ടി ലൈനിൽ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാലും രാവിലെ 8 മണി മുതൽ പകൽ10 മണി വരെ പുൽപ്പക്കരി ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 9:30 മണി മുതൽ 3:30 വരെ നായിക്കാലി അമ്പലം ട്രാൻസ്ഫോർമർ പരിധിയിലും
വൈദ്യുതി മുടങ്ങും.
- Log in to post comments