സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് പ്രോഗ്രാം: ഓൺലൈനായി അപേക്ഷിക്കാം
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് (CMLD) പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.
ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റുകൾ, എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് മുൻഗണന ലഭിക്കും.
https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31.
ജില്ലയിലെ പഠനകേന്ദ്രങ്ങൾ:
1.സി.ഐ.സി.എസ്. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മാത്തറ, ജി.എ. കോളേജ് പി.ഒ, കോഴിക്കോട്-673014, ഫോൺ : 04952963607
2.ഹീലിംഗ് ലൈറ്റ് ഇന്റർനാഷണൽ, മാനിപുരം പി.ഒ.,കൊടുവള്ളി, കോഴിക്കോട്-673572
ഫോൺ: 9652502918,
- Log in to post comments