Skip to main content

*അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 27ന് അവസരം*

 

ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നവംബർ 27ന് അന്തിമ അവസരം നൽകും. നവംബർ 11 മുതൽ രണ്ടു ഘട്ടങ്ങളായി പരിശോധനയ്ക്ക് അവസരം നൽകിയിരുന്നെങ്കിലും ഹാജരാകാൻ കഴിയാത്തവർക്കാണ് അവസാന അവസരം അനുവദിച്ചിരിക്കുന്നത്. പരിശോധനയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനുള്ള എല്ലാ അസൽ രേഖകളും പകർപ്പുകളും അപേക്ഷയുടെ പ്രിന്റൗട്ടും സഹിതം നവംബർ 27ന് രാവിലെ 10ന് കളക്ടറേറ്റിലെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ :04936 206267

date