Post Category
*ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷൻ: പരിശോധന 25ന്*
കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്ത വാഹനങ്ങൾക്കായി നവംബർ 25ന് വീണ്ടും പരിശോധന നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മുണ്ടേരി മുനിസിപ്പൽ ഹാളിലാണ് പരിശോധന. രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പും വാഹനത്തിന്റെ മറ്റ് രേഖകളും സഹിതം വാഹനവുമായി എത്തണം.
date
- Log in to post comments