Skip to main content

*അന്താരാഷ്‌ട്ര മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 5 ന്*

അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. ദിനാചരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി രണ്ടാംഘട്ട സംഘാടക സമിതി യോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. നവംബർ 29ന് നടക്കുന്ന മിനി മാരത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള റേസ് കിറ്റുകൾ നവംബർ 27, 28 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു. മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ അവലോകനവും നടത്തി. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിനി തോമസ്, സൽമ മോയിൻ, ഗിരിജാ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,
സോയിൽ സർവെ അസിസ്റ്റൻ്റ് ഡയറക്ടർ അബ്ദുൽ ഹമീദ്, സോയിൽ സർവെ ഡെപ്യൂട്ടി ഡയറക്ടർ സി.ബി ദീപ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date