Post Category
സീനിയർ സിവിൽ പൊലീസ് ഓഫീസർ : കായിക ക്ഷമതാ പരീക്ഷ
സീനിയർ സിവിൽ പൊലീസ് ഓഫീസർ (എസ് ടി , കാറ്റഗറി നമ്പർ :790/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും നവംബർ 30 ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ (ഗ്രൗണ്ട് ഒന്ന്) രാവിലെ 5.30 മുതൽ നടക്കും. കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ അർഹത നേടിയ ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസലുമായി എത്തിച്ചേരണം. കായിക ക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾക്കുളള ഒറ്റത്തവണ പ്രമാണ പരിശോധന അതേ ദിവസം കൊല്ലം കെ പി എസ് സി ജില്ലാ ഓഫീസിൽ നടക്കും.
date
- Log in to post comments