തൃപ്പൂണിത്തുറ കെ.എ.പി ഒന്നാം ബറ്റാലിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ‘തൂഫാൻ 2.0’ ലഹരിവിരുദ്ധ പ്രതിജ്ഞയും നാളെ (26)
കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ‘തൂഫാൻ 2.0’ ലഹരിവിരുദ്ധ പ്രതിജ്ഞയും നാളെ (നവംബർ 26 ന്) രാവിലെ 10ന് തൃപ്പൂണിത്തുറയിലെ ബറ്റാലിയൻ ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. 14 ടീമുകൾ പെങ്കടുക്കുന്ന തൂഫാൻ 2.0 പ്രതിജ്ഞയും ഇതോടൊപ്പം നടക്കും.
അസിസ്റ്റന്റ് കമാന്റന്റ് എലിസബത്ത് സൂസൻ കോശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മുഖ്യാതിഥിയാകും. എം.പി മാരായ ഫ്രാൻസിസ് ജോർജ് , ഹൈബി ഈഡൻ, എം.എൽ.എ ദീപക് ജോയ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യയ, ഡി.ഐ.ജി ജെ ഹിമേന്ദ്രനാഥ്, ആംഡ് പൊലീസ് ബറ്റാലിയൻ കമാണ്ടന്റ് കെ.ഇ ബൈജു, കെഎപി ഒന്നാം ബറ്റാലിയൻ കമാണ്ടന്റ് ജാക്സൺ പീറ്റർ, മറ്റ് ജനപ്രതിനിധികൾ, തുടങ്ങിയവർ ആശംസകളർപ്പിക്കും.
- Log in to post comments