Post Category
മഹാരാജാസ് കോളേജിൽ തൊഴിൽ അഭിമുഖം
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെയും എറണാകുളത്തെ സി ഐ ഇ എൽ (CIEL)എച്ച് ആർ സർവീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 29ന് തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ 10 മുതൽ നടക്കുന്ന അഭിമുഖത്തിലൂടെ ചെന്നൈയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 500 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ബി.ടെക്/ബി.ഇ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് 8129793770 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
date
- Log in to post comments