ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് വകുപ്പ് വെസ്റ്റ് എളേരിയുടെ കീഴിലുള്ള വരക്കാട് - എളേരിത്തട്ട് പരമ്പ റോഡില്‍ വരക്കാടിനും ചീര്‍ക്കായത്തിനും ഇടയില്‍ ടാറിംഗ് നടത്തേണ്ടതിനാല്‍ നാളെ(25) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരക്കാടിനും - ചീര്‍ക്കയത്തിനും ഇടയില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വരക്കാട് നിന്നും എങ്ങംചാലിലേക്ക് പോകേണ്ട വാഹനങ്ങള്‍ വരക്കാട് - ഭീമനടി- വെള്ളരിക്കുണ്ട് - പൂങ്ങംചാല്‍ റോഡ് ഉപയോഗിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് വെസ്റ്റ് എളേരി സെക്ഷന്റെ കീഴിലുള്ള പാണത്തൂര്‍ - കല്ലപളളി റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ(25) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. പാണത്തൂരില്‍ നിന്നും സുള്ള്യക്ക് പോകുന്ന വാഹനങ്ങള്‍ ബളാംതോട് - ബന്തടുക്ക - മാണിമൂല വഴിയുള്ള റോഡ് ഉപയോഗിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments