റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന തോട്ടവിള മേഖലയിലെ ചെലവുകുറഞ്ഞ ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന മികവിന്റെ കേന്ദ്രത്തില്‍ (Centre of Excellence) നാല് മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് , ഇന്‍ഫര്‍മേഷന്‍ ടെക്നോളജി , ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് , മെക്കാനിക്കല്‍ എന്‍ജിനീയറിങ് , റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളില്‍ അറിവും പ്രായോഗിക പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. നിയമന കാലാവധി നാല് മാസം. സ്കില്‍ ടെസ്റ്റും അഭിമുഖവും നവംബര്‍ 30-ന് രാവിലെ 11 ന് പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജില്‍ നടക്കും. ഫോണ്‍ :04862 233250,232477.
- Log in to post comments