Skip to main content

അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതി - രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

 

    സംസ്ഥാന സാക്ഷരതാ മിഷന്‍ അട്ടപ്പാടിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് ( ഡിസംബര്‍ എട്ട്) തുടക്കം. രാവിലെ 10ന് അഗളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഇന്‍സ്ട്രക്റ്റര്‍ പരിശീലനവും പഠനക്ലാസും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍ ഉദ്ഘാടനം ചെയ്യും. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു മുഖ്യാതിഥിയാകും. പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ശിവശങ്കരനും പഠിതാക്കളെ ആദരിക്കല്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനില്‍കുമാറും പാഠപുസ്തക വിതരണം ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രത്തിന രാമമൂര്‍ത്തിയും നിര്‍വഹിക്കും. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 

date