Skip to main content

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍പ്പെട്ട 18 മുതല്‍ 55 വയസ് വരെ പ്രായമുളള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ചല്‍ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസ് മുഖേന 7.5 ശതമാനം പലിശ നിരക്കില്‍ വസ്തു ജാമ്യത്തില്‍ /സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, അഞ്ചല്‍ ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അഞ്ചല്‍ പി ഒ 691306. ഫോണ്‍ : 9496746475, 0475 2272115, 9188934113.
 

 

date