തൃശ്ശൂർ ജില്ലയിൽ എസ്.ടി പ്രൊമോട്ടർ ഒഴിവ്; വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 28-ന്*
തൃശ്ശൂർ ജില്ലയിലെ 14 എസ്.ടി പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 28-ന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലാണ് കൂടിക്കാഴ്ച നടത്തുന്നത്. വിവിധ ക്ഷേമ വികസന പദ്ധതികൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാർ ആശുപത്രികളിൽ എത്തുന്നവർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ള പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗക്കാർക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20-നും 40-നും മധ്യേയായിരിക്കണം. ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നേഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. 2027 ജനുവരി 31 വരെയോ അല്ലെങ്കിൽ സംസ്ഥാനത്ത് പുതിയ പ്രൊമോട്ടർമാർ ചുമതല ഏൽക്കുന്നത് വരെയോ ആയിരിക്കും നിയമന കാലാവധി. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം കൃത്യസമയത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ- 0480 2960400, 0480 2706100.
- Log in to post comments