Skip to main content

*പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിവിധ കെട്ടിടങ്ങൾക്ക് മുഖ്യമന്ത്രി തറക്കല്ലിടും*

സംസ്ഥാന  സർക്കാരിന്റെ ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡിന്റെ ധനസഹായത്തോടെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് ക്യാമ്പസിൽ നിർമിക്കുന്ന വിവിധ കെട്ടിടങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ തറക്കല്ലിടും. നവംബർ 27 ന് വൈകിട്ട് 3.30ന് പൂക്കോട് ക്യാമ്പസിലെ കബനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വനിതാ-ശിശുവികസന, തൊഴിൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ, ജനപ്രതിനിധികൾ, സർവകലാശാല ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിദ്യാർഥികൾക്കും പരിശീലനത്തിനെത്തുന്നവർക്കും അതിഥികൾക്കുമായുള്ള ഹോസ്റ്റലുകൾ, അതിഥി മന്ദിരം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

date