Post Category
*പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു*
വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയവും സേവന സന്നദ്ധതയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമ വിദ്യാർഥികൾ, സർവീസിൽനിന്ന് വിരമിച്ചവർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകർ വൈത്തിരി താലൂക്കിൽ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷാഫോറം കൽപ്പറ്റ ജില്ലാ കോടതി പരിസരത്തുള്ള വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽനിന്ന് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ നാലിന് വൈകിട്ട് അഞ്ചിനകം ചെയർപേഴ്സൺ, വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ജില്ലാ കോടതി സമുച്ചയം, കൽപ്പറ്റ നോർത്ത് എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9995167835, 04936-257300.
date
- Log in to post comments