Skip to main content

ജില്ലാതല അറിയിപ്പുകൾ

ചുമതലയേറ്റു

സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനായി അഡ്വ. അബ്ദുൽ കരീം ചേലേരി ചുമതലയേറ്റു.

ക്വട്ടേഷൻ ക്ഷണിച്ചു

നടുവിൽ ഗവ. പോളിടെക്നിക് കോളേജിലെ സിവിൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സർവേ ലാബിലേക്ക് തിയോഡോലൈറ്റുകൾ (മൂന്ന് എണ്ണം) വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 പകൽ 12.30. അന്ന് ഉച്ച 2.30 ന് ക്വട്ടേഷൻ തുറക്കും. വിലാസം :പ്രിൻസിപ്പാൽ, ഗവ. പോളിടെക്നിക് കോളേജ്, നടുവിൽ, നടുവിൽ പിഒ, കണ്ണൂർ 670582.
ഫോൺ: 0460 2251033. ഇമെയിൽ:  gptcnaduvil@gmil.com

തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
വിലാസം: ബിസിൽ ട്രെയിനിംഗ് ഡിവിഷൻ E2, നാലാം നില, ടെക്നോപ്ലാസ എൻ എച്ച് ബൈപ്പാസ്, കണ്ണാടിക്കാട് കുണ്ടന്നൂർ മരട് കൊച്ചി 682304
ഫോൺ:7994449314
info@beciltraining.com

പയ്യന്നൂർ ഗവ. വനിതാ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം

ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച നവംബർ 30ന് രാവിലെ 11ന് കോളേജിൽ നടക്കും.
എം.ബി.എ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) പി.ജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ്,എം.സി.എ പി.ജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് എന്നിവയാണ് യോഗ്യത.
താൽപര്യമുള്ളവർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. ഫോൺ: 9746140861, 04985 295101

 

കരിങ്കൽ ഖനനം : പൊതു തെളിവെടുപ്പ്

തൃപ്പങ്ങോട്ടൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 199 ലെ 275/1043, 275/1040, 275/307, 275/1411, 275/1431, 275/350, 275/305, 275/349, 275/1433, 275/1434 റീസർവേ നമ്പറുകളിൽ കരിങ്കൽ ധാതു ഖനന പദ്ധതി  ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് പരിസരവാസികളായവർക്കുള്ള   പൊതു തെളിവെടുപ്പ് നവംബർ 27 രാവിലെ 11 മണിക്ക് തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.

 

മീൻ പിടുത്തം:താൽക്കാലിക നിരോധനം 

രാഷ്ട്രപതിയുടെ ഏഴിമല നാവിക അക്കാദമി സന്ദർശനവുമായി ബന്ധപ്പെട്ട് നവംബർ 25 മുതൽ 30 വരെ ഐ.എൻ.എ തീരത്ത് നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ വരെയുള്ള കടൽത്തീര പ്രദേശത്തും, കവ്വായി കായലിലും  മീൻ പിടുത്തം  പാടില്ല.  കവ്വായി ബോട്ട് ടെർമിനൽ 27, 28 തീയതികളിൽ അടച്ചിടുമെന്നും ജില്ലാ കലക്ടർ അറിയിച്ചു,

ക്യാമ്പ്ഫോളോവർ നിയമനം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ സ്വീപർ, ദോബി വിഭാഗത്തിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.തികച്ചും താൽക്കാലികമായി 59 ദിവസത്തേക്കാണ് നിയമനം.  മുൻപരിചയം ഉള്ളവർ നവംബർ 30 രാവിലെ 10.30 ന്  മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 

ലൈഫ് സർട്ടിഫിക്കറ്റ് 30 നകം ഹാജരാക്കണം

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ള പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻകാർ നവംബർ 30 നകം സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date