Skip to main content

ഇ-ഗവേണൻസ് അവാർഡ്: നാമനിർദേശം ക്ഷണിച്ചു

സംസ്ഥാന സർക്കാർ 2023-24, 2024-25 വർഷങ്ങളിലെ ഇ-ഗവേണൻസ് രംഗത്തെ പ്രവർത്തന മികവിനുള്ള അവാർഡുകൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു. ഒൻപത് വിഭാഗങ്ങളിലെ പ്രവർത്തന മികവിനാണ് അവാർഡ് നൽകുന്നത്. സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ സർവകലാശാലകൾ, സഹകരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾക്ക് അവരുടെ പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തി അവാർഡുകൾ നൽകും. ഇ-ഹെൽത്ത് ആൻഡ് ഇ-മെഡിസിൻ, മികച്ച ഇ-ഗവേൺഡ് ജില്ല തുടങ്ങിയ വിഭാഗങ്ങളുടെയും ശ്രദ്ധേയമായ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ അവാർഡിനർഹമാണ്. അവസാന തീയതി  ഡിസംബർ 15. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും സംസ്ഥാന ഐടി മിഷൻ, ഐ എം ജി സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 4974/2026

date